ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാറുകാര്‍ക്ക് ജാമ്യം

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാറുകാര്‍ക്ക് ജാമ്യം

ലക്നൗ> ഝാന്സിയില് മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ആക്രമിച്ച കേസില് അറസ്റ്റിലായ സംഘപരിവാര് പ്രവര്ത്തകര്ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്, ഹിന്ദു ജാഗരണ് മഞ്ച് എന്നീ സംഘടന നേതാക്കള്ക്കാണ് ജാമ്യം അനുവദിച്ചത്.ജില്ലാ മജിസ്ട്രേറ്റ് കോടതി ഇവര്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു
ഡല്ഹിയില്നിന്ന് പുരിയിലേക്ക് പോയ കലിംഗ ഉത്കല് എക്സ്പ്രസില് 19നാണ് കന്യാസ്ത്രീകളും സന്ന്യാസവിദ്യാര്ഥിനികളും അധിക്ഷേപത്തിനു ഇരകളായത്. യാത്ര പുറപ്പെട്ടതുമുതല് ഇവര് പ്രശ്നമുണ്ടാക്കിയെന്ന് കന്യാസ്ത്രീകള് യുപി റെയില്വേ പൊലീസിനു അയച്ച പരാതിയില് പറയുന്നു.
കൂട്ടത്തോടെ കന്യാസ്ത്രീകളുടെ കോച്ചിലെത്തി ചോദ്യംചെയ്യല് തുടങ്ങി.തിരിച്ചറിയല് കാര്ഡുകള് വാങ്ങിപരിശോധിച്ചു. റെയില്വേ പൊലീസിനെ വിളിച്ചുവരുത്തി. മതപരിവര്ത്തനം നടത്തേണ്ട കാര്യമില്ലെന്നും തങ്ങള് ക്രൈസ്തവര് തന്നെയാണെന്നും സന്ന്യാസവിദ്യാര്ഥിനികള് പറഞ്ഞത് ചെവികൊണ്ടില്ല.
ഝാന്സി റെയില്വേ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ കൂട്ടികൊണ്ടുപോവുകയായിരുന്നു. എന്നാല് രേഖകള് കൃത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു. തുടര്ന്നുള്ള യാത്രയില് അധിക്ഷേപം ഭയന്ന് കന്യാസ്ത്രീകള്ക്ക് സഭാവസ്ത്രം ഒഴിവാക്കേണ്ടിവന്നു. സംഭവത്തില് രാജ്യവ്യാപക പ്രതിഷേധം ഉയര്ന്നതോടെയാണ് എബിവിപി പ്രതികരണവുമായി എത്തിയത്. ഋഷികേശില് എബിവിപി ക്യാമ്പില് പങ്കെടുത്ത് മടങ്ങിയവരാണ് അതിക്രമം കാട്ടിയത്.
. അതേസമയം, മിഷണറിമാര് 'ലൈംഗിക അതിക്രമങ്ങളും മതപരിവര്ത്തനങ്ങളും നടത്തുന്നത് വര്ധിച്ചുവരുന്ന സാഹചര്യത്തില്' പ്രവര്ത്തകരുടേത് ഉചിതനടപടിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയെന്നാണ് എബിവിപി ദേശീയ ജനറല് സെക്രട്ടറി നിധി ത്രിപാഠിയുടെ വിശദീകരണം. സ്ത്രീസുരക്ഷയില് ആശങ്കയുള്ള സാമൂഹ്യ പ്രവര്ത്തകരായതിനാലാണ് എബിവിപിക്കാര് കന്യാസ്ത്രീകളെക്കുറിച്ച് പൊലീസില് പരാതിപ്പെട്ടതെന്നും ത്രിപാഠി അവകാശപ്പെട്ടു.
സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും അക്രമികളെ ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ഉണ്ടായിരുന്നില്ല. കന്യാസ്ത്രീകളുടെ പരാതി ലഭിച്ചിട്ടും ദേശീയ വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും ഇടപെടാന് തയ്യാറായതുമില്ല.ഇങ്ങനെ സംഭവിച്ചിട്ടേയില്ലെന്ന റെയില്വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണവും വിവാദമായിരുന്നു
കുറ്റക്കാര്ക്കെതിരെ യുപി സര്ക്കാര് കര്ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില് പ്രതികരിച്ചിരുന്നു. ഇതു രാഷ്ട്രീയതട്ടിപ്പാണെന്നും വ്യക്തമായി.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by