മുഖ്യമന്ത്രിക്ക് കോവിഡ്

കണ്ണൂര്‍> മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മകള്‍ വീണ വിജയന് നേരത്തേ രോഗബാധയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.
അദ്ദേഹത്തെ വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റും.നിലവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല.