രാജ്യത്ത്‌ 1.28 കോടി 
കടന്ന് 
രോ​ഗികള്‍ ; 630 മരണം ; രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

രാജ്യത്ത്‌  1.28 കോടി 
കടന്ന് 
രോ​ഗികള്‍ ; 630 മരണം ; രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ  മൂന്നാമത്

ന്യൂഡല്ഹി
രാജ്യത്ത് 24 മണിക്കൂറിൽ രോ​ഗികള് 1,15,736. മരണം 630. മൊത്തം കോവിഡ് ബാധിതര് 1.28 കോടി കടന്നു. രോ​ഗികളുടെ എണ്ണത്തില് ഇന്ത്യ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില് മൂന്നാമത്. പത്ത് സംസ്ഥാനത്ത് രോ​ഗനിരക്ക് കുതിക്കുകയാണെന്ന് ആരോ​ഗ്യമന്ത്രാലയം.
വാരാന്ത്യ അടച്ചിടലിനും രാത്രി കർഫ്യുവിനും പുറമേ മഹാരാഷ്ട്രയിൽ ഭാ​ഗിക അടച്ചുപൂട്ടല് ഏര്പ്പെടുത്തി. മുംബൈയില് നിന്നടക്കം അതിഥി തൊഴിലാളികള് മടങ്ങുന്നു. നിരവധി സംസ്ഥാനങ്ങള് രാത്രി കര്ഫ്യു ഏര്പ്പെടുത്തി.

തൊഴിലിടങ്ങളിൽ ഏപ്രിൽ 11 മുതൽ കോവിഡ് വാക്സിൻ നൽകാൻ കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു. തൊഴിലിടത്തിൽ വാക്സിന് യോഗ്യതയുള്ള 100 പേരുണ്ടെങ്കിൽ വാക്സിൻ നൽകാൻ നടപടി സ്വീകരിക്കാനാണ് നിർദേശം

സ്വകാര്യവാഹനത്തിലും മാസ്ക് നിര്ബന്ധം
സ്വകാര്യവാഹനം ഓടിക്കുന്നവരും നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. സ്വകാര്യവാഹനത്തിൽ മാസ്കില്ലാതെ യാത്ര ചെയ്തയാള് പൊലീസ് പിഴചുമത്തിയതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by