പുല്ലൂക്കര സംഭവം; അന്വേഷണം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ

പുല്ലൂക്കര സംഭവം; അന്വേഷണം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ

കണ്ണൂർ > പാനൂർ പുല്ലൂക്കരയിൽ യൂത്തുലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിലിന്റെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ അറിയിച്ചു. തലശേരി എസിപിയടക്കം 15 പേർ അന്വേഷണസംഘത്തിലുണ്ടാകും.

ജില്ലാ കലക്ടർ വിളിച്ച സമാധാനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കമീഷണർ. പ്രതികളെ പിടികൂടാൻ ഊർജിത ശ്രമം നടക്കുന്നു. കൊലപാതകത്തെ തുടർന്ന് പുല്ലൂക്കര, കടവത്തൂർ, പെരിങ്ങത്തൂർ മേഖലയിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെയും ഉടൻ പിടികൂടും. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിൽ കഴമ്പില്ല. പ്രദേശത്തെ സുരക്ഷാ ക്രമീകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതുകൊണ്ടാണ് ആദ്യദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത്.

വിലാപയാത്രക്കു പിന്നാലെ വ്യാപക അക്രമങ്ങളുണ്ടായിട്ടും ഒരാൾക്കു പോലും പരിക്കില്ലെന്നത് പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമാണ്. പാർടി ഓഫീസുകൾക്കും മറ്റുമെതിരെയുണ്ടായ ആക്രമണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നു സംശയിക്കുന്നുണ്ട്. ഇതേപ്പറ്റിയും അന്വേഷിക്കും. കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി ഭാഗത്തുനിന്നുള്ളവർ അക്രമത്തിൽ പങ്കെടുത്തതായും കമീഷണർ സമ്മതിച്ചു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by