മാതൃകയായി രാത്രികാല മൃഗചികിത്സ

മാതൃകയായി  രാത്രികാല  മൃഗചികിത്സ

ഹ്രസ്വകാലാടിസ്ഥാനത്തിൽ താരതമ്യേന കുറഞ്ഞ മൂലധനത്തിൽ ജന്തുജന്യമാംസ്യ വിഭവങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള വികസന പദ്ധതികളാണ് മൃഗസംരക്ഷണ ക്ഷീരവികസന രംഗത്ത് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്. പ്രകടമായ വികസന മുന്നേറ്റങ്ങൾ ഈ മേഖലകളിൽ ഉണ്ടാകുകയും ചെയ്തു. പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ വർധന ഈ മേഖലകളെ ചൈതന്യവത്താക്കിയിട്ടുണ്ട്. ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന ഒട്ടേറെ വേറിട്ട പദ്ധതികൾ കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ നടപ്പാക്കാനായി. ആരോഗ്യമുള്ള ഒരു മൃഗസമ്പത്താണ് ഈ മേഖലയുടെ ഹൃദയരേഖ. മൃഗചികിത്സ കർഷകന്റെ വീട്ടുമുറ്റത്തെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് മൃഗസംരക്ഷണവകുപ്പ്. പൂർണമെന്ന് അവകാശപ്പെടാനാകില്ലെങ്കിലും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം സംസ്ഥാനത്ത് 105 ബ്ലോക്കിൽ ആരംഭിച്ചു കഴിഞ്ഞു. ഇത് ക്ഷീരകർഷകർക്ക് ഏറെ ഗുണം ചെയ്യും.

വൈകിട്ട് 6 മുതൽ അടുത്ത ദിവസം രാവിലെ ആറുവരെ ഒരു വെറ്ററിനറി സർജന്റെയും ഒരു സഹായിയുടെയും സേവനം ഏത് പാതിരാവിലും വീട്ടുപടിക്കൽ ലഭ്യമാകുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സാ സൗകര്യമെന്ന ലക്ഷ്യം ഈ വർഷംതന്നെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


ജില്ല, നിലവിൽ രാത്രികാലസേവനം നൽകുന്ന ബ്ലോക്കുകൾ എന്നീ ക്രമത്തിൽ

തിരുവനന്തപുരം: നേമം, അതിയന്നൂർ, വെള്ളനാട്, പെരുങ്കടവിട, നെടുമങ്ങാട്, വാമനപുരം, പോത്തൻകോട്, നെയ്യാറ്റിൻകര
കൊല്ലം: കൊട്ടാരക്കര, ശാസ്താംകോട്ട, പുനലൂർ, ഇത്തിക്കര, അഞ്ചൽ, ചടയമംഗലം, ഓച്ചിറ, വെട്ടിക്കവല.

പത്തനംതിട്ട: പന്തളം, കോയിപുരം, കോന്നി, റാന്നി, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂർ.

ആലപ്പുഴ: ഭരണിക്കാവ്, ആര്യാട്, ചെമ്മന്നൂർ, അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി

ഇടുക്കി: കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ, അഴുത, ഇടുക്കി, ദേവികുളം.

കോട്ടയം: ഏറ്റുമാനൂർ, ലാലം, വാഴൂർ, മടപ്പള്ളി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പള്ളം, വൈക്കം

എറണാകുളം: മൂവാറ്റുപുഴ, നോർത്ത് പറവൂർ, കോതമംഗലം, അങ്കമാലി, വാഴക്കുളം, കൂവപ്പടി, മുളന്തുരുത്തി.

തൃശൂർ: ചാലക്കുടി, മാള കൊടുങ്ങല്ലൂർ , അന്തിക്കാട്, തളിക്കുളം, മതിലകം, ചൊവ്വന്നൂർ, കൊടകര

പാലക്കാട്: ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പട്ടാമ്പി, അട്ടപ്പാടി, ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ

മലപ്പുറം: കൊണ്ടോട്ടി, പെരുന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തിരൂർ, വണ്ടൂർ

കോഴിക്കോട്: പേരാമ്പ്ര, കുന്നമംഗലം, ചെളന്നൂർ, കോഴിക്കോട് , പന്തലായനി, തൂണേരി, തോടന്നൂർ, കുന്നുമ്മൽ.

വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം, കൽപ്പറ്റ.

കണ്ണൂർ: കൂത്തുപറമ്പ്, ഇരിട്ടി, കണ്ണൂർ, തലശേരി, പേരാവൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പാനൂർ.

കാസർകോട്: പരപ്പ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട്

31 മൃഗാശുപത്രിയിൽ 24 മണിക്കൂർ ചികിത്സ ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. കേരളത്തിലുള്ള എല്ലാ ബ്ലോക്കുകളിലേക്കും രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതോടൊപ്പം മൃഗാരോഗ്യ പരിപാലനരംഗത്ത് അന്താരാഷ്ട്ര നിലവാരം കൈവരിക്കുകയാണ് അടുത്ത ലക്ഷ്യം.
(മൃഗസംരക്ഷണ വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടറാണ് ലേഖകൻ )

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by