പ്രതിധ്വനി ഐ.ടി ഫ്രഷേഴ്‌സ് മീറ്റ് നാളെ

പ്രതിധ്വനി ഐ.ടി ഫ്രഷേഴ്‌സ് മീറ്റ് നാളെ

ഐടി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി പ്രതിധ്വനി ഫ്രഷേഴ്സ് ഫോറം. ഉദ്യോഗാര്ഥികളെയും തൊഴിൽദാതാക്കളെയും ഒരുപോലെ ലക്ഷ്യം വച്ചുള്ള സംരംഭം ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള ഐ.ടി പാർക്കുകളുടെ സി ഇ ഓ ശശി മീതൽ ഉദ്ഘാടനം ചെയ്യും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി തലവൻ സജി ഗോപിനാഥും പങ്കെടുക്കും. ഉദ്യോഗാർഥികൾക്കായി തൊഴിൽരംഗത്തെ പരിചയപ്പെടുത്താൻ ഐ ടി ഇൻഡസ്ട്രി വിദഗ്ദ്ധരായ സുനിൽ രവീന്ദ്രനും ബിനീഷ് മൗലനയും സംസാരിക്കും. പ്രതിധ്വനി ഫേസ്ബുക്ക് പേജിൽ https://fb.com/technoparkprathidhwani ലൈവ് ആയിരിക്കും പരിപാടി.
വർഷങ്ങളായി ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന ക്ഷേമ സംഘടനയായ പ്രതിധ്വനി ജീവനക്കാർക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പുതിയ തൊഴിൽ കണ്ടെത്താനായി ഉദ്യോഗാർത്ഥികളെ സഹായിക്കാൻ നിർമിച്ച ജോബ് പോർട്ടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളിലേക്ക് എത്തിക്കാൻ ഇത് വഴി സാധിച്ചു.
കോവിഡ് കാരണം മാറിയ തൊഴിൽമേഖലയിൽ തൊഴിൽ പരിശീലനം ലഭിക്കാത്തവർക്ക് അവസരങ്ങൾ കുറഞ്ഞ് വന്നതും, പുതിയ ഉദ്യോഗാർത്ഥികളെ ലഭിക്കുന്നതിൽ കമ്പനികൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും പരിഹരിച്ച്, ഇരുകൂട്ടർക്കും സഹായകമാകുന്ന തരത്തിലാണ് പ്രതിധ്വനി ഫ്രഷേഴ്സ് ഫോറം രൂപകൽപന ചെയ്തിട്ടുളത്. രജിസ്ടർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതടക്കമുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട് . കമ്പനികൾക്കായി പരിശീലനം ലഭിച്ച ഉദ്യോഗാർഥികളുടെ പൂൾ രൂപീകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു.
ഐ ടി മേഖലയിൽ ജോലി തേടുന്ന കുട്ടികൾക്ക് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം:
https://jobs.prathidhwani.org/signUp
ഫ്രഷേഴ്സ് ജോബ് ടെലിഗ്രാം ഗ്രൂപ്പ് : https://t.me/Prathidhwani
കൂടുതൽ വിവരങ്ങൾക്ക് – രഞ്ജിത് ജയരാമൻ – +918086832662 അല്ലെങ്കിൽ technopark.prathidhwani@gmail.com എന്ന ഇമെയിൽ ഐ ഡി യിലോ ബന്ധപ്പെടാം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by