കോൺഗ്രസ്‌ പൊട്ടും, 
ബിജെപിക്ക്‌ സീറ്റില്ല: മന്ത്രി ബാലൻ

കോൺഗ്രസ്‌ പൊട്ടും, 
ബിജെപിക്ക്‌ സീറ്റില്ല: മന്ത്രി  ബാലൻ

കോഴിക്കോട്
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോൺഗ്രസ് കുപ്പിവളപോലെ പൊട്ടും. മഞ്ചേശ്വരം തോൽക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത് ബിജെപിക്ക് ഉറപ്പുകൊടുക്കലാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതിനൽകും. തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്നും തുടർഭരണം പാടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ ഈ പ്രസ്താവന ജനപ്രാതിനിധ്യ നിയമത്തിന് എതിരാണ് . സുകുമാരൻ നായർ രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല. എന്നാൽ സമുദായ സംഘടനയെ നയിച്ച് രാഷ്ട്രീയം പറയരുത്.

ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാനുള്ള ആർജവം കാണിക്കണം. മുഖ്യമന്ത്രി അദാനിയിൽനിന്ന് കമീഷൻ വാങ്ങിയെന്നും മറ്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചു. ഇത് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ല–-മന്ത്രി വാർത്താലേഖകരോട് പറഞ്ഞു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by