എയര്‍പോഡ്‌സ് ഫ്രീ; പുത്തൻ ഓഫറുകളുമായി ആപ്പിൾ

തങ്ങളുടെ പ്രോഡക്ട്സ് ഫ്രീ നല്കലൊന്നും ആപ്പിളിന്റെ വില്പ്പന തന്ത്രങ്ങളുടെ ഭാഗമല്ല. എന്നാല്, ഇന്ത്യക്കാരുടെ ശ്രദ്ധ പിടിക്കാന് അത്തരം കളികളും പുറത്തെടുക്കാൻ ഒരുങ്ങുകയാണ് ആപ്പിള്. ഐഫോണ് 11 ന് വിലക്കിഴിവ് നല്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്ന ഒരു ഓഫര്. ദീപാവലി ദിനങ്ങളില് ഫോൺ 53,400 രൂപയ്ക്ക് വില്ക്കുമെന്നും, ഒപ്പം 14,900 രൂപ വിലയുള്ള എയര്പോഡ്സ് ഫ്രീ ആയും നല്കുമെന്നാണ് ആപ്പിള് തങ്ങളുടെ ഇന്ത്യൻ ഓൺലൈൻ സ്റ്റോറിൽ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല അടുത്തിടെ അവതരിപ്പിച്ച ഈ ഓണ്ലൈന് സ്റ്റോറിലേക്ക് ശ്രദ്ധ ആകര്ഷിക്കുക എന്ന ലക്ഷ്യം കൂടെ ഇതിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഒക്ടോബര് 17 മുതല് ആപ്പിളിന്റെ ഓണ്ലൈനിലൂടെ മാത്രമായിരിക്കും ഈ ഓഫര് ലഭ്യമാകുക.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഏക ഓഫര് ഇതാണെങ്കിലും താമസിയാതെ കൂടുതല് ഓഫറുകളും പ്രതീക്ഷിക്കാമെന്നും പറയുന്നു. സാധാരണഗതിയില് 64 ജിബി ഐഫോണ് 11ന്റെ വില 68,300 രൂപയാണ്.

ആമസോണില് ഈ മോഡല് ഗ്രെയ്റ്റ് ഇന്ത്യന് സെയിലിന്റെ ഭാഗമായി 49,999 രൂപയ്ക്ക് വിലക്കപ്പെടുമെന്നാണ് അറിയുന്നത്. എന്നാല് ഐഫോണ് 12 സീരിസ് അടുത്ത ദിവസം പുറത്തിറങ്ങുന്ന സാഹചര്യത്തിൽ ഈ ഓഫർ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഐഫോണ് 12 സീരിസ് വില്പ്പനയ്ക്ക് എത്തുമ്പോള് ഐഫോണ് 11 സീരിസിന്റെ വില സ്വാഭാവികമായും കുറയ്ക്കും. എന്നാല്, പഴയ മോഡല് മതിയന്നു തീരുമാനിച്ചാല്, എയര്പോഡ്സ് ഫ്രീ നല്കുന്ന ഓഫര് കൂടുതല് സ്വീകാര്യമാണെന്നു പറയാം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by