പത്താം പിറന്നാളിൽ പുതിയ വകഭേദങ്ങളുമായി ഡാര്‍ക്ക് ഫാന്റസി

പത്താം പിറന്നാളിൽ പുതിയ വകഭേദങ്ങളുമായി ഡാര്‍ക്ക് ഫാന്റസി

കൊച്ചി> ചോക്കലേറ്റ് ഉള്ളില് നിറച്ച കുക്കി രാജ്യത്താദ്യമായി അവതരിപ്പിച്ച ജനപ്രിയ പ്രീമിയം കുക്കി ബ്രാന്ഡുകളിലൊന്നായ സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി പത്തു വയസ്സ് പൂര്ത്തിയാക്കി. പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചാണ് ഡാര്ക്ക് ഫാന്റസിയുടെ പിറന്നാളാഘോഷം.

പതിയ പാക്കേജിംഗ് ഡിസൈന്, പുതിയ ഉല്പ്പന്ന വിഭാഗങ്ങള്, വകഭേദങ്ങള്, പാക്കിംഗ് സൈസുകള്, പരസ്യ പ്രചാരണം എന്നിവയും പത്താം പിറന്നാളിന്റെ ഭാഗമായുണ്ട്.
ഡാര്ക്ക് ഫാന്റസി നട് ഫില്സ് ആണ് പുതിയ വകഭേദങ്ങളിലൊന്ന് . കശുവണ്ടിപ്പരിപ്പ്, ബദാം, ഹേസല്നട്ട് എന്നിവയുടെ മിശ്രിതമാണ് ഇതിന്റെ നട്സ് ചേരുവകള്.വലിയ സെന്റര്-ഫില്ലുമായാണ് ബിഗ് ചോക്കോ ഫില്സിന്റെ വരവ്.

ഉപഭോക്താക്കള്ക്ക് ഉന്നതമായ ചോക്കലേറ്റ് അനുഭവം സമ്മാനിക്കുന്ന ആസ്വാദ്യകരമായ ഉല്പ്പന്നങ്ങളിലൂടെ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി പ്രശസ്തി നേടിയിട്ടുണ്ടെന്ന് ഐടിസി ഫുഡ്സ് ഡിവിഷന് – ബിസ്കറ്റ്സ് ആന്ഡ് കേക്ക്സ് ക്ലസ്റ്റര് സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു.
പുതിയ ഉല്പ്പന്നങ്ങള് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും കടകളിലും ലഭ്യമാകും.
75 ഗ്രാം പാക്കില് ലഭ്യമാവുന്ന സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി ചോക്കോ ഫില്സ്, കോഫി ഫില്സ് എന്നിവയുടെ വില 30 രൂപ.സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി നട് ഫില്സിന്റെ 75 ഗ്രാം പാക്കിന് 35 രൂപയാണെങ്കിലും ഇപ്പോള് 30 രൂപ എന്ന ലോഞ്ച് ഓഫര് വിലയില് ലഭിക്കും. സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി ബിഗ് ഫില്സ് 150 ഗ്രാം പാക്കിന്റെ വില 60 രൂപയാണ്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by