ജനകീയാസൂത്രണത്തിന്‌ കാൽനൂറ്റാണ്ട്‌ ; കൂട്ടലും കിഴിക്കലുമായി 
പഴയ സാരഥികൾ ഒത്തുകൂടും

ജനകീയാസൂത്രണത്തിന്‌ കാൽനൂറ്റാണ്ട്‌ ; കൂട്ടലും കിഴിക്കലുമായി 
പഴയ സാരഥികൾ ഒത്തുകൂടും

തിരുവനന്തപുരം
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മുന്നിലുംപിന്നിലുംനിന്നു നയിച്ചവർ വീണ്ടും ഒത്തുചേരുന്നു. 25–-ാം വാർഷികത്തിന്റെ ഭാഗമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് ഗിഫ്റ്റിൽ സംഗമം ആരംഭിക്കും. മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മുഖ്യവേദിയായ ഗിഫ്റ്റിൽ 150 പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും. ഇതിലേറെയും ജനകീയാസൂത്രണത്തിന്റെ പഴയ ബ്ലോക്ക് കോഓർഡിനേറ്റർമാർ, സംസ്ഥാന ഫാക്കൽറ്റി അംഗങ്ങൾ എന്നിവരായിരിക്കും. ബാക്കിയുള്ളവർക്ക് ഓൺലൈനിൽ പങ്കുചേരാം. എല്ലാ ജില്ലയിലും ഒരു വേദിയിൽ തത്സമയം സംഗമം പ്രദർശിപ്പിക്കും. അവിടെയും ജനകീയാസൂത്രണ പ്രവർത്തകർക്കും പൊതുജനത്തിനും നേരിട്ട് പങ്കെടുക്കാം.

ആറു വിഷയത്തിൽ 
പുനഃപരിശോധന
ജനകീയാസൂത്രണത്തിന്റെ ഭാഗമായ ആറു മുഖ്യവിഷയത്തിന്റെ വിലയിരുത്തലും പുനഃപരിശോധനയും സംഗമത്തിലുണ്ടാകും. ഗ്രാമസഭകൾ പ്രതീക്ഷയ്ക്കൊത്ത് വികസിക്കാത്തതിന്റെ കാരണങ്ങൾ, നീർത്തട വികസന പരിപാടികളിലുണ്ടായ പാളിച്ച, ജില്ലാ പദ്ധതികളുടെ പ്രായോഗികതല പ്രശ്നങ്ങൾ, അഴിമതി തടയാനുള്ള പരിപാടി, എസ്സിപി, ടിഎസ്പി പദ്ധതികളിലെ സമഗ്ര മാറ്റം, വിദ്യാഭ്യാസ/ആരോഗ്യ മേഖലകളിലെ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

ഡോ. ടി എൻ സീമ, പ്രൊഫ. കെ പി കണ്ണൻ, പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. കെ എൻ ഹരിലാൽ, വി എൻ ജിതേന്ദ്രൻ, ഡോ. ബി ഇക്ബാൽ, ശാരദാ മുരളീധരൻ, ഡോ. ജോയി ഇളമൺ, പ്രൊഫ. കെ ജെ ജോസഫ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ഓൺലൈനായും, ജില്ലാവേദികളിൽനിന്നും പങ്കെടുക്കുന്നവർക്ക് ചാറ്റ് ബോക്സുവഴി ചോദ്യങ്ങൾ ഉന്നയിക്കാം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by