ഗ്രീൻലാൻഡിൽ ഇടതുപക്ഷ വിജയം

ഗ്രീൻലാൻഡിൽ ഇടതുപക്ഷ വിജയം

ന്യൂക് > ഗ്രീൻലാൻഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടിയായ ഐഎ വൻ വിജയം നേടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു വോട്ട് നേടിയാണ് ഭരണകക്ഷിയായ സ്യുമിറ്റ് പാർടിയിൽനിന്ന് അധികാരം പിടിച്ചെടുത്തത്. രാജ്യത്തെ പരിസ്ഥിതി ദുര്ബലമേഖലയിലെ ഖനനം എതിര്ക്കുന്ന ഐഎയുടെ നിലപാടിന് കിട്ടിയ അം​ഗീകാരമായി ജനവിധി മാറി. ഗ്രീൻലാൻഡിന് 1979ൽ സ്വതന്ത്ര പദവി ലഭിച്ചശേഷം ഇതു രണ്ടാം തവണ മാത്രമാണ് സ്യുമിറ്റ് പാർടിക്ക് ഭരണം നഷ്ടമാകുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ക്വാനെഫ്ജെൽഡിലെ ഖനനം നടക്കില്ലെന്ന് ഐഎ നേതാവ് മ്യൂട്ട് എഗെഡ് പ്രഖ്യാപിച്ചു. ഐഎ 36.6 ശതമാനം വോട്ട് നേടിയപ്പോൾ ഭരണകക്ഷിക്കു ലഭിച്ചത് 29ശതമാനം മാത്രം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by